പാറശാല: പഞ്ചായത്തിൽ ഇതുവരെ 200 ലേറെ പേർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ 23 വാർഡുകളെയും ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ഉത്തരവ് ഉണ്ടായിട്ടുള്ളതാണെങ്കിലും കൊവിഡ് ബാധിത വീടുകളിലോ പരിസരങ്ങളിളോ സാനിട്ടേഷൻ നടത്താൻ ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്ത് അധികൃതരോ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതുകാരണം പഞ്ചായത്തിന്റെ പല മേഖലയിലും രോഗത്തെ അമർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊവിഡിനെതിരെ മൈക്കിലൂടെ നടക്കുന്ന വിളംബരം മാത്രമാണ് നടക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.