വക്കം: കായൽവാരം ഗാന്ധി മുക്കിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിൽ. വക്കം വില്ലേജിൽ ഗാന്ധി മുക്ക് കായൽവാരം ദേശത്ത് പള്ളി തെക്കതിൽ വട്ടപ്പള്ളി ഷിബു എന്ന് വിളിക്കുന്ന ഷിബു (34), മേൽ കടയ്ക്കാവൂർ മണ്ണാത്തി മൂല വിളയിൽ പടിക്കൽ വീട്ടിൽ രാജ് മോൻ (30) എന്നിവരാണ് പിടിയിലായത്. ഈ മാസം ഒന്നാം തീയതി രാത്രി ഗാന്ധി മുക്ക് പള്ളിയുടെ സമീപം നിൽക്കുകയായിരുന്ന സനദിനെ വെട്ടുകയും വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സനദിനെ പിൻതുടർന്ന് പ്രതി വണ്ടിയിൽ തള്ളിയിട്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. അന്നുതന്നെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വർഷങ്ങൾക്ക് മുൻപ് കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.