തിരുവനന്തപുരം : കേരള പൊലീസ് ഇന്റേണൽ സെക്യൂരിറ്റി വിഭാഗം ഐ.ജിയായി വിരമിച്ച ആക്കുളം നിഷിന് സമീപം ജി.ഐ.ഇ മെജിസ്റ്റിക് ഫ്ലാറ്റിൽ വിജയ ശ്രീകുമാർ (63) നിര്യാതനായി. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച രാത്രി 9.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ ശ്രീലത കെ.ബി (ചാർട്ടേഡ് അക്കൗണ്ടന്റ്). മകൾ നീതു എം.എസ് (ടെക്നോപാർക്ക്). മരുമകൻ വിനീത് (ശ്രീചിത്ര) . സംസ്‌കാരം പിന്നീട് ശാന്തികവാടത്തിൽ നടക്കും.
1986ൽ സേനയിൽ പ്രവേശിച്ച അദ്ദേഹത്തിന് 1997ലാണ് ഐ.പി.എസ് ലഭിച്ചത്. കോട്ടയം എസ്.പി, റെയിൽവേ എസ്.പി, വനിതാ കമ്മിഷൻ എസ്.പി, ബറ്റാലിയൻ ഡി.ഐ.ജി, ഐ.ജി ബറ്റാലിയൻ (ട്രെയിനിംഗ്) എന്നീ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2017ലാണ് വിരമിച്ചത്.