പാറശാല:സമഗ്ര ശിക്ഷാ കേരളം പാറശാല ബി.ആർ.സി തല ഓൺലൈൻ ഹെൽപ്പ് ഡെസ്ക് നല്ലൂർവട്ടം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ.ബെൻഡാർവിൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എ.ആർ.പ്രസൂൺ ബി.പി.ഒ എസ്.കൃഷ്ണകുമാർ,സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ്.മേഘവർണൻ,അദ്ധ്യാപക പരിശീലകരായആർ.എസ്.ബൈജുകുമാർ,എസ്.അജികുമാർ,സി.എ.ബിനുകുമാർ,ആർ.ഷീബ,ഹെഡ്മിസ്ട്രസ്.എൽ.ലയ, റിസേഴ്സ് അദ്ധ്യാപകരായ എം.ലത, എൽ.ജിജി തുടങ്ങിയവർ പങ്കെടുത്തു.