വർക്കല: ക്വാറന്റെയിനിൽ കഴിഞ്ഞിരുന്ന വർക്കല താലൂക്കാശുപത്രിയിലെ ഒരു ഡോക്ടർക്കും, വർക്കല വട്ട പ്ലാമൂട് സ്‌റ്റാവിയ ആശുപത്രിയിലെ ഒരു ഫാർമസിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് വർക്കല താലൂക്കാശുപത്രിയിൽ പ്രസവത്തിനെത്തിയ ഒരു സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തിലാണ് ഡോക്ടർക്ക് രോഗം ഉണ്ടായത്. പ്രസവത്തിന് എത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടർ ക്വാറന്റെയിനിൽ കഴിഞ്ഞുവരികയായിരുന്നു.
കല്ലമ്പലം സ്വദേശിയായ ഒരു യുവതി സ്റ്റാവിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ച മുൻപ് ആശുപത്രിയിലെ പത്തോളം പേരെ ക്വാറന്റെയിനിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച ഫാർമസിസ്റ്റ്.