arrest

ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമായ ക്ലാപ്പന പെരുമാന്തഴ സ്വദേശി ഇജാസ് കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. ദേശീയ പാതയിൽ അച്ഛനേയും മകനേയും തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചതുൾപ്പടെനിരവധി കേസുകളിൽ പ്രതിയാണ്. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയതിനെതുടർന്നാണ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഒരുവർഷം മുമ്പ് കളക്ടർ കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കിയിരുന്നു. പ്രതിയെ കായംകുളം കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.