വെള്ളനാട്: കുളക്കോട്ട് വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് 22,000 രൂപ കവർന്നു.വെള്ളനാട് കുളക്കോട് സരസ്വതി ഭവനിൽ സോമന്റെ വീട്ടിലാണ് മോഷണം നടന്നത്.ഞായറാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിനോട് ചേർന്ന് പലവ്യഞ്ജനക്കട നടത്തുന്ന സോമൻ കടയിലെ പണം വീട്ടിലെ ഹാളിനു സമീപത്തുള്ള ടി.വി.ക്കടുത്താണ് സൂക്ഷിക്കാറുള്ളത്. മോഷണത്തിനു പിന്നിൽ ഇതറിയാവുന്ന ആരോ ആണെന്നാണ് സംശയം.