ak-balan

തിരുവനന്തപുരം: ന്യൂനപക്ഷ തീവ്രവാദ സ്വഭാവുമള്ള എസ്.ഡി.പിഐ, ജമാത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന മുസ്ലീംലീഗിന്റെ പ്രഖ്യാപനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്ന്ത്തല അഭിപ്രായം വ്യക്തമാക്കണമെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു..

ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും നിയമലംഘന സമരങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന കൊവിഡ് വ്യാപനം. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. സംഭവം പുറത്തുവന്നപ്പോൾ തന്നെ കേന്ദ്രമന്ത്രി വി. മുരളീധരൻ, ആരും ചോദിക്കാതെ പറഞ്ഞത്. ബാഗ് ഡിപ്ലോമാറ്റിക് ചാനൽ വഴിയല്ല വന്നതെന്നായിരുന്നു ബാഗ് ഡിപ്ലോമാറ്റിക് ചാനൽ വഴിയാണ് വന്നതെന്ന് പിന്നീട് എൻ.ഐ.എ സ്ഥിരീകരിച്ചു. സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ദിവസങ്ങളോളം പ്രചരിപ്പിച്ചവർ ഇപ്പോൾ ചോദിക്കുന്നത്, എന്തുകൊണ്ട് ഇടപെട്ടില്ലെന്നാണ്.എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയതിന്റെ ഇരട്ടിയിലധികം കൺസൾട്ടൻസി കരാറുകൾ യു.ഡി.എഫ് സർക്കാരുണ്ടാക്കിയെന്ന് 16 പദ്ധതികളുടെ പേരുകൾ സഹിതം എ.കെ.ബാലൻ പറഞ്ഞു.