തിരുവനന്തപുരം: ട്രഷറിയിൽ പണമിടപാട് നടത്തുന്ന സോഫ്ട് വെയറിൽ ഗുരുതര പോരായ്മ ഉണ്ടെന്ന പരാതി ഒരിക്കൽപോലും പരിശോധിക്കാൻ തയ്യാറാകാതിരുന്ന ഐ.ടി സെല്ലിനെ സോഫ്റ്ര് വെയറിന്റെ ഫങ്ഷൻ ഓഡിറ്റ് നടത്തുന്ന സംഘത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ജീവനക്കാർ.സോഫ്റ്ര് വെയറിനെ കുറിച്ച് പരാതി പറഞ്ഞപ്പോഴെല്ലാം പുച്ഛിച്ചു തള്ളുകയായിരുന്നു ഐ.ടി സെൽ ചീഫ് കോ ഓർഡിനേറ്രർ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. ചീഫ് കോഓർഡിനേറ്രറെ കൂടാതെ സ്റ്രേറ്ര് കോ ഓർഡിനേറ്രറും പത്തോളം ട്രഷറി ജീവനക്കാരുമാണ് സെല്ലിലുള്ളത്. ഇതു കൂടാതെ അഞ്ച് പേർ എൻ.ഐ.സിയുടെ ആസ്ഥാനത്തുമുണ്ട്.സ്റ്രേറ്റ് കോ ഓർഡിനേറ്രർക്ക് മാത്രമാണ് അല്പം കമ്പ്യൂട്ടർ പരിജ്ഞാനമുള്ളത്.ബാക്കിയുള്ളവരെയെല്ലാം വെറുതേ ശമ്പളം കൊടുത്ത് ഇരുത്തിയതാണ്.ഇവരുടെ വീഴ്ച കൊണ്ടാണ് റിട്ടയർ ചെയ്ത ആളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്ര് ചെയ്യാതിരുന്നത്. ഒരേസമയം രണ്ടുപേർ ട്രഷറി ഓഫീസർമാരായി ലോഗിൻ ചെയ്തതും കോ ഓർഡിനേറ്രർമാരുടെ വീഴ്ചയാണ്. ഇവരൊക്കെയാണ് അന്വേഷണവും പരിശോധനയും നടത്താൻ പോകുന്നത്.