kseb-manipuzha

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയെന്ന കെ ഹാക്കേഴ്സിന്റെ അവകാശവാദം സംബന്ധിച്ച് കെ.എസ്.ഇ.ബി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് റിപ്പോർട്ട് നൽകി. ബോർഡിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ബിൽ കാണാൻ കഴിയുന്ന സംവിധാനം തത്കാലത്തേക്ക് നീക്കി.

കേന്ദ്ര സർക്കാരിന്റെ ഐ.ടി.വകുപ്പിന് കീഴിലെ സ്ഥാപനമാണ് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇന്ത്യ. സർക്കാർ വെബ്‌‌സൈറ്റുകൾക്ക് നേരെ ആക്രമണമുണ്ടാവുകയോ വിവരം ചോർത്താനുള്ള ശ്രമമുണ്ടാകുകയോ ചെയ്താൽ റെസ്പോൺസ് ടീമിനെ അറിയിക്കണമെന്നാണ് ചട്ടം. സംഭവത്തെ കുറിച്ച് പൊലീസിലെ സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, കെ ഹാക്കേഴ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങൾ ഞായറാഴ്ച ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കി.

കൂടതൽ സുരക്ഷ

കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റ് സേവനം ഉപയോഗിക്കുന്നവർക്ക് ക്യാപ്ച്ച സംവിധാനം ഏർപ്പെടുത്തും. ഓൺലൈൻ വഴി വൈദ്യുതി ബിൽ സുരക്ഷിതമായി അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു.