file

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയഴിക്കാൻ മുഖ്യമന്ത്രിയുടെ രണ്ടാം ഫയൽ തീർപ്പാക്കൽ യജ്ഞം ഇന്നാരംഭിക്കും.രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും.

നാല് മാസത്തെ കൊവിഡും ലോക്ക് ഡൗണും മൂലം മുപ്പത് ശതമാനം ജീവനക്കാർ മാത്രം ഹാജരായതാണ് ഫയൽ കൂമ്പാരം ഒന്നരലക്ഷം കവിയാൻ കാരണം.. അടിയന്തര പ്രാധാന്യവും വികസനവുമായി ബന്ധവുമുള്ള ഫയുകളാണ് ഉടനടി തീർപ്പാക്കുന്നത്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലെ

അയ്യായിരത്തോളം ജീവനക്കാർ പങ്കെടുക്കും..

ഫയൽ കൂമ്പാരത്തിന്റെ മറ്റ് കാരണങ്ങൾ

18% ഫയലുകളും കോടതി വ്യവഹാരങ്ങളിൽപ്പെട്ടത്.

41% വസ്തു തർക്കം,കെട്ടിട നിർമ്മാണത്തർക്കം തുടങ്ങിയ അപേക്ഷയും അപ്പീലും .

13% നിയമസഭ സമിതികൾക്കുള്ള റിപ്പോർട്ടും തുടർ നടപടികളുമായി ബന്ധപ്പെട്ടത്..

20 % ലധികം സർക്കാർ ജീവനക്കാരുടെ സർവ്വീസ് വിഷയങ്ങൾ.

8% ഫയലുകളിൽ ഏറെയുംമുഖ്യമന്ത്രിയുടെയോ, കാബിനറ്റിന്റെയോ അംഗീകാരത്തോടെ നടപ്പാക്കേണ്ടത്.

മൊത്തം ഫയൽ -.1,52,000

മുഖ്യമന്ത്രിയുടെ

13 വകുപ്പുകളിൽ - 27,000

തദ്ദേശഭരണം - 26000

ജീവനക്കാരുടെ കുഴപ്പമല്ലെന്ന്

ജീവനക്കാരുടെ കുഴപ്പം കൊണ്ടല്ല, ഭരണപരമായ തീരുമാനങ്ങൾ വൈകുന്നതാണ് ഫയൽ കൂമ്പാരത്തിന് കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു..

ആഗസ്റ്റ് 3 ന് മൂന്ന് മണിക്ക് മുമ്പ് ഓരോ വകുപ്പിലെയും കൂടിശിക ഫയലുകളുടെ വിശദാംശങ്ങൾ നൽകണമെന്ന വകുപ്പ് സെക്രട്ടറിമാരുടെ നിർദ്ദേശം ലഭിച്ചത് ജൂലായ് 30ന് വൈകിട്ട് 5 മണിയോടെയാണ് . ജൂലായ് 31, ആഗസ്റ്റ് 1 ,2 പൊതു അവധിയായിരിക്കേ, .ഇത് ജീവനക്കാരിൽ അമിത ജോലിഭാരം ഏൽപ്പിക്കലാണ്.