തിരുവനന്തപുരം: സർക്കാർ വാഹനത്തിൽ ഖുറാൻ കൊണ്ടുപോയതിൽ തെറ്റില്ലെന്ന് മന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കി.കോൺസുലേറ്റാണ് ഖുറാൻ വിതരണം ചെയ്യാൻ അഭ്യർത്ഥിച്ചത്. അതിന് സാഹചര്യമൊരുക്കിക്കൊടുത്തതാണ് 'രാജ്യവിരുദ്ധ' പ്രവർത്തനമായി പറയുന്നത്. യു.എ.ഇയുടെ താൽപര്യം നിരാകരിച്ചിരുന്നെങ്കിൽ രാജ്യതാൽപര്യത്തിന് വിരുദ്ധമാവുമായിരുന്നു. മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സർക്കാർ വാഹനത്തിൽ കുറച്ച് വിശുദ്ധ ഖുറാൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് പറയുന്നത്. 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഈ കോലാഹലങ്ങൾ.