തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലെയും നഗരങ്ങളിൽ വെള്ളക്കെട്ടുകളുള്ളിടത്തെയും ആളുകളെ മാറ്റും. ഉരുൾപൊട്ടൽ സാദ്ധ്യത കൂടുതലുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും. നെയ്യാർ,പെരിങ്ങൽക്കുത്ത് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും. ജലവിഭവവകുപ്പ് ചീഫ് എൻജിനിയറുടെ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ദേശീയ ദുരന്തപ്രതികരണ സേനയുടെ 6 ടീമിനെകൂടി അനുവദിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.