കോവളം:തീരദേശമേഖലകളിൽ ആന്റിജൻ പരിശോധനയിൽ കുറഞ്ഞും മറ്റിടങ്ങളിൽ കൂടിയും കൊവിഡ് കേസുകളുളളതായി റിപ്പോർട്ട്.ആദ്യഘട്ടത്തിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്ത പൂന്തുറയിലടക്കം 50 പേരിൽ നടത്തിയ പരിശോധനയിൽ ഇന്നലെ നാല് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.അടിമലത്തുറയിൽ 58 പേർക്ക് നടത്തിയ പരിശോധനയിൽ ഒരു കുടുംബത്തിലെ ആറ് പേർക്കും മറ്റൊരാൾക്കുമടക്കം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇവരെ വിവിധ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളലേക്ക് മാറ്റി.വിഴിഞ്ഞം കോട്ടപ്പുറത്ത് 50 പേർക്ക് പരിശോധന നടത്തി. ഇവരിൽ 12 പേർക്ക് കൊവിഡ് പോസിറ്റീവായി. തിരുവല്ലം മേഖലയിൽ 50 പേരിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു