തിരുവനന്തപുരം: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം,ആമച്ചൽ, ചെമ്പനകോഡ്,പാരച്ചൽ എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്,ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പൗത്തി, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പാണക്കാട് എന്നീ വാർഡുകളെയും സോണിൽ ഉൾപ്പെടുത്തി.ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം.ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല.ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.