tvm

വിതുര: 17വർഷമായി അടഞ്ഞു കിടക്കുന്ന ബോണക്കാട് മഹാവീർ എസ്റ്റേറ്റിൽ വൻ മോഷണം. എസ്റ്റേറ്റ് മന്ദിരം കുത്തിത്തുറന്ന് തേയില സംസ്കരിക്കുന്ന യന്ത്രത്തിന്റെ പാർട്സുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷ്ടിച്ചത്. എസ്റ്റേറ്റിൽ നിരന്തരം മോഷണം നടക്കുന്നതായി ചൂണ്ടിക്കാട്ടി ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ കാറിൽ കടത്തിയ യന്ത്രഭാഗങ്ങൾ മരുതാമല ജഴ്സിഫാമിന് സമീപത്തുള്ള ചെക്ക് പോസ്റ്റിൽ വനപാലകർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കാറിൽ ഒരു ലക്ഷത്തിൽപ്പരം രൂപ വിലയുള്ള ഇരുമ്പിലും ചെമ്പിലും നിർമ്മിച്ച യന്ത്രഭാഗങ്ങളുണ്ടായിരുന്നു. രണ്ടു പേരെ പ്രതിയാക്കി കേസ് എടുത്തതായി വിതുര സി. ഐ എസ്. ശ്രീജിത്ത്‌, എസ്.ഐ വി.എൽ. സുധീഷ് എന്നിവർ അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.