മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തിങ്കളാഴ്ച ‘ജാഗ്രത പര്യടന യാത്ര’ കുണ്ടമൺകടവിൽ നിന്നാരംഭിച്ച് പേയാട്,കൊല്ലംകോണം,വിളപ്പിൽശാല,എന്നീ സ്ഥലങ്ങളിലെത്തി വടക്കേ ജംഗ്ഷനിൽ സമാപിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ഗോപാലകൃഷ്ണൻ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ഹെൽത്ത് സൂപ്രവൈസർ സുശീൽകുമാർ,ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി.വിനോദ്,രാജശ്രീ, സി.കെ.അരവിന്ദ്,സിന്ധു,എഡ്വിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.റവന്യു,പൊലീസ്, പഞ്ചായത്ത്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവു.ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ.ശനിയാഴ്ചകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം പ്രവർത്തിക്കാം എന്നിവയാണ് കഴിഞ്ഞ ദിവസം ചേർന്ന ജാഗ്രതാ സമിതി തീരുമാനം.