കടയ്ക്കാവൂർ:ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായ അഞ്ചുതെങ്ങിൽ കൊവിഡ് മരണം .
അഞ്ചുതെങ്ങ് ഓഫീസ് പുരയിടത്തിൽ പോൾ ജോസഫ് (70) ആണ് മരിച്ചത്.കടുത്ത പനിയെ തുടർന്ന് തിങ്കളാഴ്ച സെന്റ് ജോസഫ് സ്കൂളിലെ ടെസ്റ്റിംഗ് സെന്ററിൽ എത്തിയ ഇദ്ദേഹം തലകറങ്ങി വീണിരുന്നു. സാരമായി പരുക്കുപറ്റിയതിനെ തുടർന്ന് അഞ്ചുതെങ്ങ് സി. എച്ച്. സി. യിലേക്ക് മാറ്റി.ഇവിടെ നിന്നു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ത്തിക്കുകയും ടെസ്റ്റിന് വിധേയമാക്കുകയുമായിരുന്നു
പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മരണമടഞ്ഞു. ഭാര്യ സാഞ്ചലി പോൾ .മക്കൾ: ദീപക് പോൾ,സിറിയക് പോൾ,ദീപിക രഞ്ജിത്ത്.മരുമക്കൾ: രഞ്ജിത്ത് രാജേന്ദ്രൻ, അശ്വതി, വീണ.