ബാലരാമപുരം:കോവളം നിയോജക മണ്ഡലത്തിലെ 18 ഗ്രാമീണ റോ‌ഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.55 കോടി രൂപ അനുവദിച്ചതായി അഡ്വ.എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. 25.5 കിലോമീറ്റർ റോഡിന്റെ നവീകരണമാണ് ഈ തുക വിനിയോഗിച്ച് നടത്തുക.നേരത്തെ ഇതേ പദ്ധതി പ്രകാരം പൂവ്വാർ,​ കരുംകുളം പഞ്ചായത്തുകളിലായ 23.75 കിലോമീറ്റർ റോ‌ഡ് പുനർനിർമ്മിക്കുന്നതിന് 2.46 കോടി രൂപ അനുവദിച്ചിരുന്നു.​അരയാട്ടുകോണം –മാവറത്തല – കണ്ണേറത്തല റോഡ്,കാട്ടുകുളം –മുള്ളുവിള- നെല്ലിവിള,കാരിക്കുഴി –തുടലിവിള- വവ്വാമ്മൂല,കല്ലുവെട്ടാൻകുഴി –പഴവിള- കൊത്തറവിള,ആമ്പൽക്കുളം –ഭഗവതി ക്ഷേത്രം,മുത്തൂർ ശിവക്ഷേത്രം –മൂലയ്ക്ക റോഡ് ,കുഴിവിളക്കോണം –വാലൻവിള ചാനൽ ബണ്ട് റോഡ്,വളവുനട – പമ്പ് ഹൗസ് റോഡ്,ശാന്തിവിള ജംഗ്ഷൻ - പുതുകുടി,പകലൂർ - കൊന്നക്കാടുവിള,തെറ്റിവിള – കക്കാക്കുഴി,പാലപ്പൂര് - കിടങ്ങുവിള,കായൽക്കര – മുനവറി റോഡ്,ശാന്തിപുരം – മുണ്ടുകോണം,കോഴോട് ദുർഗ്ഗാദേവീക്ഷേത്രം – ചാനൽക്കര റോഡ്,തേമ്പാമുട്ടം –പേഴൂർക്കോണം,വില്ലിക്കുളം – ചിറയത്തല തുടങ്ങിയ റോഡുകൾക്കാണ് തുട അനുവദിച്ചത്.