general

ബാലരാമപുരം:ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ ബാലരാമപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.സബ് രജിസ്ട്രാർ ഓഫീസിന് സ്ഥലം അനുവദിക്കുക,​വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത എല്ലാവരെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു.നോർത്ത് മേഖലാ കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു അദ്ധ്യക്ഷത വഹിച്ചു.സൗത്ത് മേഖലാ പ്രസിഡന്റ് ഐത്തിയൂർ രജു,​മെമ്പർ എസ്.രാജേഷ് എന്നിവർ സംബന്ധിച്ചു.