പാലോട്:പ്രവാസി കൂട്ടായ്മയുടെ വകയായി യു.എ.ഇയിൽ ജോലി നഷ്ടമായി ദുരിതമനുഭവിച്ചിരുന്ന നന്ദിയോട് വലിയ താന്നിമൂട് സ്വദേശിക്ക് നാട്ടിലേക്ക് മടങ്ങി വരുന്നതിനായി വിമാന ടിക്കറ്റും,സാമ്പത്തിക സഹായവും കൈമാറി. പാലോട് പ്രവാസി കൂട്ടായ്മ രക്ഷാധികാരി സുരേഷ് സുരേന്ദ്രൻ,സെൻട്രൽ എക്സ്ക്യൂട്ടീവ് അംഗം അജിത്ത് കുമാർ,എക്സിക്യൂട്ടിവ് അംഗം സുധീർ ഖാൻ,വാമനപുരം നിയോജക മണ്ഡലം പ്രവാസി അസോസിയേഷൻ സെക്രട്ടറി നിഹാസ് കല്ലറ എന്നിവർ ചേർന്നാണ് ടിക്കറ്റ് കൈമാറിയത്.അവശ്യം വേണ്ട ഭക്ഷവസ്തുക്കൾ പാലോട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ്‌ അരുൺ രാജിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ചു നൽകി.