puraskaram-

ചിറയിൻകീഴ്:അഡ്വ.സി.മോഹനചന്ദ്രൻ മെമ്മോറിയൽ കൾചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആറാമത് അഡ്വ.സി.മോഹനചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.അനുസ്മരണം,പുഷ്പാർച്ചന എന്നീ പരിപാടികളിൽ ഡി.സി.സി പ്രസി‌ഡന്റ് നെയ്യാറ്റിൻകര സനൽ,മുൻ എം.എൽ.എ ഡോ.കെ.മോഹൻകുമാർ,പിരപ്പൻകോട് സുഭാഷ്,എസ്.കൃഷ്ണകുമാർ,അംബി രാജ്, ജെ.സുദർശനൻ,കൈലാത്ത്കോണം അനിൽ,ബി.ബാബു,ഷാജി ഷലഭം,ബിജു കോട്ടാറക്കരി,ഷാജി സെബാസ്റ്റ്യൻ,ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. 2020ലെ സി.മോഹനചന്ദ്രൻ സ്മാരക പുരസ്കാരം കഥകളി ആചാര്യനും കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ തോന്നയ്ക്കൽ പീതാംബരന് അദ്ദേഹത്തിന്റെ വസതിയിലെത്തി നൽകി.പ്രസിഡന്റ് എ.നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ പൊന്നാടയും പുരസ്കാരവും അദ്ദേഹത്തിന് സമർപ്പിച്ചു.