ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പരിധിയിലെ കൊടുമൺ വാർഡിൽ കൊല്ലംപുഴ മൂർത്തിനട ദേവീ ക്ഷേത്രത്തിന് സമീപം പുഴുവരിച്ച് അഴുകിയ കോഴി അവശിഷ്ടങ്ങൾ കണ്ടെത്തി. ദുർഗന്ധം വമിച്ച 4 ചാക്കുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതരോട് അവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിച്ചുമൂടി. .

മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും അടിയന്തരമായി ഈ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് പി.എസ്‌. കിരൺ കൊല്ലംപുഴ, പ്രവർത്തകരായ സുവിൻ, ശരത്, അഭിജിത്, അജിത്, അമൽ, എന്നിവർ നേതൃത്വം നൽകി.