കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല നടപ്പിലാക്കുന്ന എന്റെ കൃഷി - എന്റെ ഭക്ഷണം സമഗ്ര കൃഷി വികസന പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകളുടെ വിതരണം കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭരണസമിതിയംഗം എം.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പൂവച്ചൽ അസിസ്റ്റന്റ് കൃഷി ഓഫീസർ ഐ.മുഹമ്മദ് നൗഷാദ്, ലൈബ്രറിയൻ എസ്.ബിന്ദു കുമാരി,സ്റ്റാൻലി.എസ്.വി,രവീന്ദ്രൻ നായർ,ജെ.ജോയ്,അഭിജിത്ത്.വി.എ,ഐ.മായ,ഓമന,മിഥുൻ,അജിത്ത്,സുശീല തുടങ്ങിയവർ പങ്കെടുത്തു.