വെള്ളനാട്:പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിർമാണ പദ്ധതിക്കായി വെളളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വെളളനാട്,പൂവച്ചൽ,കാട്ടാക്കട,കുറ്റിച്ചൽ, ആര്യനാട്,വിതുര,തൊളിക്കോട്,ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നു അപേക്ഷ ക്ഷണിച്ചു.സർക്കാർ/ എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവരും ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉളളതുമായ പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ളളതും മതിയായ പഠനസൗകര്യം ഇല്ലാത്തതുമായ വീടുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. അപേക്ഷകൾ ആഗസ്റ്റ് 20 ന് മുമ്പ് വെളളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം.അപേക്ഷാ ഫാറവും കൂടുതൽ വിവരങ്ങളും വെള്ളനാട്ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0472-2883041,8547630016.