ആര്യനാട്:സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മീനാങ്കലിൽ യുവകർഷകൻ ആർ.എസ്. ലിജുമോന്റെ കൃഷിയിടത്തിലെ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,തച്ചൻകോട് മനോഹരൻ നായർ, കെ.പി.രാധാകൃഷ്ണൻ,അശ്വന്ത് എന്നിവർ പങ്കെടുത്തു.