നെയ്യാറ്റിൻകര: കൊവിഡ് ഭീതിയിൽ സ്ഥിതി സങ്കീർണമായ ഉദിയൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ കൊവിഡ് മാനന്ധങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി പരാതി. സപ്ലൈകോ സ്ഥിതി ചെയ്യുന്ന ചെങ്കൽ പഞ്ചായത്തിലെ ഈ വാർഡിൽ പൊലീസുകാരനും, ഭാര്യക്കും മകൾക്കും അടക്കം 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉദിയൻകുളങ്ങരയിൽ 5 പേർക്ക് കൊവിഡ് സ്ഥിതികരിച്ചു. തുടർന്ന് ഈ പ്രദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണിലാണ്. കുടാതെ സപ്ലൈകോ യൂണിറ്റിന് സമീപത്തായി പ്രവർത്തിക്കുന്നതുനു ലതർ ഷോപ്പ് നടത്തിവന്നിരുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടക്കോട് സ്വദേശിയായ ക്ലീറ്റസ് (71) കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തി വന്ന നിരവധി വ്യാപാരികൾ വീടുകളിൽ നിരീക്ഷണത്തിലുമാണ്. സപ്ലൈകോയുടെ പ്രവർത്തനം രോഗവ്യാപനത്തിനു കാരണമായേക്കുമെന്ന ഭീതിയിലാണ് നട്ടുകാർ.