വർക്കല: ഇടവ - പെരുമാതുറ തീരദേശ സോൺ ഒന്നിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ 50 ആന്റിജൻ പരിശോധന നടത്തിയതിൽ 31 എണ്ണം പോസിറ്റീവായി.കടയ്ക്കാവൂരിൽ നടത്തിയ 50 ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് കേസുകളില്ല. വർക്കല നഗരസഭയിൽ നടത്തിയ 50 ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ ഫലം ലഭിച്ചിട്ടില്ല.വക്കം ഗ്രാമപഞ്ചായത്തിലെ ഒരു ഫസ്റ്റ്ലൈൻ ട്രീറ്ര് മെന്റ് സെന്ററിലും അഞ്ചുതെങ്ങിലെ രണ്ട് സെന്ററുകളിലുമായി 215 രോഗികളാണുളളത്.കുടുംബശ്രീ, ജനകീയ ഹോട്ടലുകൾ മുഖേന 609 ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.ബി.പി.എം സ്കൂൾ, നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഫസ്റ്റ്ലൈൻ സെന്ററുകളിലും ഒറ്റൂർ പി.എച്ച്.സിയിലും ഫയർഫോഴ്സ് അണുനശീകരണം നടത്തി.