
കുഴിത്തുറ: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി താമ്രപർണി നദിയിൽ നിന്നു ജലവും മണ്ണും ശേഖരിച്ചു. ഇന്നലെ രാവിലെ വിശ്വഹിന്ദു പരിഷത്ത് പൂജാരിമാരുടെ നേതൃത്വത്തിൽ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിന്റെ പടിത്തറയിൽ പൂജകൾ നടത്തിയ ശേഷമാണ് ഇവ ശേഖരിച്ചത്. ചിന്മയ മിഷൻ കുമാരകോവിൽ സ്വാമിജി ജനാന്ദഗിരി വിശിഷ്ടാതിഥിയായി. ശേഖരിച്ച ജലവും മണ്ണും ഇന്ന് അയോദ്ധ്യയിലെത്തിക്കും. 41 ദിവസത്തെ പൂജയ്‌ക്ക് ശേഷം ഇവ ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിക്കും.