വിതുര. തെങ്ങ് മുറിക്കാൻ കയറിയ തൊഴിലാളി വൈദ്യുതാഘാതമേറ്റ് വീണുമരിച്ചു. തൊളിക്കോട് മലയടി വെട്ടയിൽ വീട്ടിൽ നാസർ (53)ആണ് മരിച്ചത്. ഇന്നലെ രാവിലെ തോട്ടുമുക്ക് ഇരുത്തലമൂലയ്ക്ക് സമീപമാണ് അപകടം . തെങ്ങിന്റെ മണ്ടയിൽ കയറി വൈദ്യുതി ലൈനിൽ മുട്ടിക്കിടന്ന ഓല വെട്ടിമാറ്റുന്നതിനിടയിൽ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തൊളിക്കോട് തോട്ടുമുക്ക് യൂണിറ്റ് അംഗമാണ്. റംലയാണ് നാസറിന്റെ ഭാര്യ. മക്കൾ: റംസീന, തൻസീന, തൻസീർ. മരുമക്കൾ: ഷഫീർ, അസീം.