ആര്യനാട്:ഓൺലൈൻ പഠനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കിളിക്കൂട്ടം എന്ന പേരിൽ അരുവിക്കര നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും ടെലിവിഷൻ നൽകുന്ന പദ്ധതി ആരംഭിച്ചു. എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടും കെ.എസ്.എഫ്.ഇയുടെ സഹായത്തോടെയാണ് ടെലിവിഷൻ സ്ഥാപിക്കുന്നത്.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കോട്ടൂർ അംഗൻവാടിയിൽ ടെലിവിഷൻ നൽകി പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സുധീർ കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കോട്ടൂർ സന്തോഷ് തുടങ്ങിയവർ പങ്കടുത്തു.