പാലോട് :വാമനപുരം നിയോജക മണ്ഡലത്തിലെ 11 ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിനായ് 2.1 കോടി രൂപ അനുവദിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. കീഴ്ക്കോട്ട് മൂഴി - വെമ്പ് റോഡ് 25 ലക്ഷം,വട്ടറത്തല - കല്ലിയോട് റോഡ് 15 ലക്ഷം, താപസഗിരി -കല്ലറ- 30 ലക്ഷം, കുറുപുഴ-മരുതുംമൂട് റോഡ് 50 ലക്ഷം, മൈവള്ളികോണം - വെട്ടു വിള റോഡ് 15 ലക്ഷം, ആർ.എസ് പുരം റോഡ് 15 ലക്ഷം, ദൈവപ്പുര മലമാരി റോഡ് 15 ലക്ഷം, പോട്ടോമാവ് സാംസ്കാരിക നിലയം റോഡ് 15 ലക്ഷം, പാണയം കിളിത്തട്ട് റോഡ് 10 ലക്ഷം, പട്ടത്താനം ധൂളിക്കുന്ന് റോഡ് 10 ലക്ഷം, ഇളങ്ങല്ലൂർ റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.മുൻപ് റോഡ് നിർമ്മാണത്തിനായ് അനുവദിച്ച 5.63 കോടി രൂപക്ക് പുറമേയാണ് ഈ തുക അനുവദിച്ചത്.