vjmd

വെഞ്ഞാറമൂട്: മുക്കുന്നൂർ ബണ്ട് റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാവശ്യം ശക്തം. മഴക്കാലമായതോടെ ഇവിടെ വെള്ളക്കെട്ട് പതിവായതോടെയാണ് പ്രദേശവാസികൾ ഈ റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാവശ്യവുമായി എത്തിയത്.

മുക്കുന്നൂർ ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിന് സമീപത്തുകൂടി വലിയകട്ടക്കാൽ - കോട്ടുകുന്നം റോഡിലേക്കുള്ള വഴിയിൽ ഊന്ന്കല്ലിൽനിന്നും വലിയകട്ടക്കാൽ ജംഗ്ഷനിൽ എത്തുന്ന കോൺക്രീറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് 100 മീറ്റർ ദൂരം ബണ്ട് റോഡുള്ളത്. ഈ ബണ്ട് റോഡിന്റെ ഇരുവശത്തും നെൽവയലുകളായിരുന്നു. നെൽ വയലുകൾ നികത്തിയതോടെയാണ് മഴക്കാലമായാൽ ഇവിടെ വെള്ളം കെട്ടുന്നത് പതിവായത്. ഊന്നുകല്ല്, വലിയവിള കോളനി നിവാസികളും വിദ്യാർത്ഥികളും വലിയകട്ടക്കാൽ ജംഗ്ഷനിലേക്ക് യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്. ബണ്ട് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ നെല്ലനാട് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒ.ബി.സി മോർച്ച മണ്ഡലം ജന. സെക്രട്ടറി തലയിൽ മോഹൻദാസ് ആവശ്യപ്പെട്ടു.