കാഞ്ഞിരംകുളം:കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പും കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കാഞ്ഞിരംകുളം കെ.എൻ.എം കേളേജിൽ സജ്ജമായി. 150 കിടക്കകളാണ് ആദ്യഘട്ടം ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ പറഞ്ഞു. ഇതിന്റെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി എം. വിൻസെന്റ് എം.എൽ.എ സെന്റർ സന്ദർശിച്ചു. ഡ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മെമ്പറന്മാർ, മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരുന്നു.