ആര്യനാട്: പഞ്ചായത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. ആര്യനാട് ഗണപതിയാംകുഴി സ്വദേശി (48), ചൂഴ സ്വദേശിനി (46), പള്ളിവേട്ട സ്വദേശി (30) എന്നിവർക്കാണ് ഇന്നലെ രോഗബാധ ഉണ്ടായതെന്ന് ആര്യനാട് മെഡിക്കൽ ഓഫിസർ ഡോ. രാധിക അറിയിച്ചു. കഴിഞ്ഞ ദിവസം ഗണപതിയാംകുഴി സ്വദേശികളായ മൂന്ന് പേർക്ക് രോഗം കണ്ടെത്തിയിരുന്നു. മുൻപ് പറണ്ടോട് മേഖലയിൽ 10 പേർക്കും ആര്യനാട് പ്രദേശത്ത് ഡോക്ടർ ഉൾപ്പെടെ 9 പേർക്കും രോഗം സ്ഥീരികരിച്ചിരുന്നു. പഞ്ചായത്തിൽ ഇപ്പോൾ അഞ്ചോളം വാർഡുകൾ കണ്ടെയിൻമെന്റ് സോണിലാണ്.