തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ രണ്ട് കോടി രൂപയുടെ വെട്ടിപ്പ് നടക്കുകയും സോഫ്ട് വെയർ സംബന്ധിച്ച് ജീവനക്കാരുടെ പരാതികൾ പരിഹരിച്ചില്ലെന്ന് ആക്ഷേപം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ ട്രഷറി വകുപ്പിലെ ഐ.ടി സെൽ അംഗങ്ങളെ ധനമന്ത്രി നേരിട്ട് വിളിപ്പിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.ഐ.ടി ചീഫ് കോ ഓർഡിനേറ്രർ,​ സ്റ്രേറ്ര് കോ ഓർ‌ഡിനേറ്രർ,​ വിവിധ മൊഡ്യൂളുകളുടെ ചുമതലക്കാരായ ഐ.ടി സെൽ അംഗങ്ങൾ തുടങ്ങിയ പത്തോളം ജീവനക്കാരാണ് പങ്കെടുത്തത്. സോഫ്റ്ര് വെയറിന്റെ പ്രവർത്തനം കുറ്രമറ്രതാക്കാൻ നടപടികളുണ്ടാകും.

അന്വേഷണം

ഉപേക്ഷിച്ചു

ധനവകുപ്പ് അ‌ഡി.ചീഫ് സെക്രട്ടറിക്ക് പുറമേ ധനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്രിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫർമാറ്രിക്സ് ഉദ്യോഗസ്ഥനും ട്രഷറി വെട്ടിപ്പ് അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ ട്രഷറി ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ആദ്യം പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിച്ചു.