പേരൂർക്കട:മരച്ചില്ലകൾ വീണ് റോഡരികിൽ പാർക്കുചെയ്തിരുന്ന കാർ തകർന്നു. പേരൂർക്കട വില്ലേജ് ഓഫീസ് കോമ്പൗണ്ടിനുള്ളിലെ കൂറ്റൻ മരത്തിന്റെ ശിഖരങ്ങളാണ് ശക്തമായ കാറ്റിൽ ഇന്നലെ രാവിലെ 9.30ഓടെ ഒടിഞ്ഞു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ചെങ്കൽചൂള ഫയർസ്റ്റേഷനിൽ നിന്ന് ജീവനക്കാരെത്തി മരച്ചില്ലകൾ മുറിച്ചുനീക്കി.