തിരുവനന്തപുരം : പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. സ്‌കൂളിൽ കഴിഞ്ഞ വർഷം ഉച്ചഭക്ഷണ പദ്ധതിക്ക് അർഹരായ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യധാന്യ കിറ്റ് നൽകുന്നത്. 1, 2 ക്ലാസുകളിലെ കുട്ടികൾക്കാണ് ആദ്യം ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യുക. തുടർന്ന് എട്ടാം ക്ലാസ് വരെയുള്ള അർഹരായ വിദ്യാർത്ഥികൾക്കും കിറ്റ് വിതരണം ചെയ്യും. സ്‌കൂളിൽ നിന്നും വിവരം അറിയിക്കുന്നതനുസരിച്ച് രക്ഷിതാക്കൾ എത്തി കിറ്റ് കൈപ്പറ്റണമെന്ന് ഹെഡ്മിസ്ട്രസ് നസീമ ടീച്ചർ അറിയിച്ചു. പ്രിൻസിപ്പൽ അനിത കുമാരി, ഹെഡ്മിസ്ട്രസ് നസീമ ടീച്ചർ പി.ടി.എ പ്രസിഡന്റ് അജിത് കുമാർ എന്നിവർ പങ്കെടുത്തു.