വെഞ്ഞാറമൂട്: കഴക്കൂട്ടം മേനംകുളത്ത് നിന്നും പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറിയിൽ തീ പടർന്നത് വേളാവൂർ പ്രദേശത്തെ ആശങ്കയിലാഴ്ത്തി. മേനംകുളത്ത് നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഭാരത് ഗ്യാസ് ഏജൻസിയുടെ ലോറി സംസ്ഥാന പാതയിൽ വേളാവൂരിന് സമീപം എത്തിയപ്പോൾ ലോറിയുടെ പിൻ ടയറുകളിൽ തീ പടരുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് ഫയർപോഴ്സ് സ്ഥലത്ത് എത്തി വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ രാജേന്ദ്രൻനായരുടെ നേതൃത്വത്തിൽ അരുൺ മോഹൻ, ബിജേഷ്, സനൽ, ശരത്, സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.