തിരുവനന്തപുരം:സിവിൽ സർവീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളത്തിൽ നിന്നു റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം നേടിയവരാണ്. അഭിമാനകരമായ നേട്ടമാണിത്. ഈ വിജയത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് അക്കാഡമിക്ക് ഭാവിയിലും മികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.