കല്ലമ്പലം: യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കരവാരം പുല്ലൂർമുക്ക് പൊയ്കവിളവീട്ടിൽ അനിൽകുമാർ (41) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് നിഗമനം. പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് ടെസ്റ്റിനു ശേഷം ഇന്ന് വീട്ടു വളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: ബിന്ദു. മക്കൾ: അനന്ദു, അജീഷ്.
ചിത്രം: അനിൽകുമാർ