feeding

സമൂഹവ്യാപന ഭീഷണി നിലനിൽക്കുകയും കൊവിഡ് പോസിറ്റീവ് കേസുകളിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്ത സാഹചര്യത്തിലും

അമ്മമാർ കുഞ്ഞിനെ പാലൂട്ടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആദ്യം തന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. അമ്മ മാസ്‌ക്ക് ധരിച്ചു കൊണ്ടു മാത്രമേ പാൽ കൊടുക്കാവൂ. അമ്മയ്ക്ക് കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ സാധാരണ പനിയാണെങ്കിൽ കൂടി വൃത്തിയാക്കിയ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ എടുത്തു വച്ച് നൽകാൻ ശ്രദ്ധിക്കണം. ക്വാറന്റൈനിലുള്ള അമ്മമാരും ഏതെങ്കിലും രോഗലക്ഷണങ്ങളുള്ളവരും കുത്തിന്റെ വസ്ത്രങ്ങളിലും കളിപ്പാട്ടങ്ങളിലും സോപ്പിട്ട് കൈ കഴുകിയതിന് ശേഷമേ തൊടാൻ പാടുള്ളൂ. ഗ്ളൗസ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

നേരത്തേ പിഴിഞ്ഞു വച്ച പാലും പിന്നീട് എടുക്കുന്നതും തമ്മിൽ കലർത്തി കൊടുക്കരുത്. റഫ്രിജറേറ്റ് ചെയ്ത പാൽചൂടാക്കാതെ സാധാരണ ഊഷ്മാവിൽ 4 മണിക്കൂർ വരെ പുറത്തിരിക്കും. പലപ്പോഴും ഇതിലൂടെ പോഷകാംശങ്ങൾ നഷ്ടപ്പെടാനും അണുബാധ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതിനാൽ ഈ രീതി അത്യാവശ്യമാണെങ്കിൽ മാത്രം അനുവർത്തിക്കുക.

എണ്ണ തേച്ച് ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുലപ്പാൽ കുറയാതിരിക്കാൻ സഹായിക്കും. അമ്മയുടെ മാനസിക സമ്മർദ്ദം കുറയേണ്ടത് അത്യന്താപേക്ഷിതമാണ്. അമ്മയുടെ സന്തോഷം , നല്ല ആഹാരം,​ ഉറക്കം എന്നിവ മുലപ്പാൽ കുറയാതിരിക്കാൻ സഹായിക്കും. കൃത്യമായി കുഞ്ഞിനെ മുലയൂട്ടുക . മുലപ്പാൽ കെട്ടിനിന്നുള്ള പനിയോ ശരീര വേദനയോ ഉണ്ടാകാതെ സൂക്ഷിക്കുക. ഇത് അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കാൻ സഹായിക്കും. അമ്മയേയും കുത്തിനേയും പരിചരിക്കുന്നത് ഒരാളിൽ മാത്രമായി ചുരുക്കുക. പുറത്തു പോകുന്നവർ വീട്ടിലും മാസ്കും സാമൂഹിക അകലവും പാലിക്കണം.

മുലപ്പാലിലൂടെ കൊവിഡ് പകരില്ല. മുലയൂട്ടുന്ന അമ്മയിൽ നിന്ന് കുത്തിന് രോഗം പകർന്നിട്ടുണ്ടെങ്കിൽ അത് കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലുള്ള അശ്രദ്ധ ആകണം.

ഡോ. പ്രബിഷ.എം

എം.എസ്. (ആയു‌ർ.)​

സീനിയർ മെഡിക്കൽ ഒാഫീസർ

ജില്ല നോഡൽ ഒാഫീസർ

രാരീരം പ്രോജക്ട്

തിരുവനന്തപുരം