civil-service-academy-

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ ഇക്കുറി 45 റാങ്കുകളുടെ പൊൻ തിളക്കവുമായി സംസ്ഥാന സിവിൽ സർവീസ് അക്കാഡമി.

2005 ലാണ് അക്കാഡമിയുടെ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൻെറ കീഴിൽ സിവിൽ സർവീസ് പരിശീലനത്തിന് തിരുവനന്തപുരവും വേദിയായതോടെ, സിവിൽ സർവീസ് മോഹം പലരിലും ചിറക് വിടർത്തി .അതോടെ, കഴിഞ്ഞ 15 വർഷത്തിനിടെ ,കേരളത്തിലും റാങ്കുകളുടെ പെരുമയായി.

തിരുവനന്തപുരത്ത് ചാരാച്ചിറയിലാണ് ആസ്ഥാനം. പാലക്കാട്, പൊന്നാനി, കോഴിക്കാേട്, മൂവാറ്റുപുഴ, കല്ലാശേരി, കൊല്ലം എന്നിവിടങ്ങളിലായി ആറ് സെൻററുകൾ കൂടി . ചെങ്ങന്നൂർ, കാേന്നി, ആളൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ കുട്ടികൾക്കായി ഉപ സെൻററുകളും. മണ്ണന്തലയിലാണ് ഇപ്പോൾ പ്രവർത്തനം.

പരിശീലനം

*കോളേജ് വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം

* ബിരുദക്കാർക്ക് 10 മാസം

* സ്കൂൾ കുട്ടികൾക്ക് മൂന്ന് വർഷത്തെ കഴിവ് വികസനം

*പ്ളസ്ടുക്കാർക്ക് രണ്ടു വർഷത്തെ ഫോർവേഡ് ക്ളാസ്

* റിട്ട. പ്രൊഫസർമാരും, സിവിൽ സർവീസ് ഇൻറർവ്യൂവിൽ കടന്നുകൂടാത്തവരും അദ്ധാപകർ

* മാസത്തിലൊരിക്കൽ എെ.എ.എസ്, എെ.പി.എസുകാരുടെ പ്രത്യേക ക്ളാസ്

*10,000 ലധികം പുസ്തകങ്ങളുടെ ലൈബ്രറി

ക്ളാസ് സമയം

*കോളേജ് വിദ്യാർത്ഥികൾക്ക് ശനിയും ഞായറും.

* റെഗുലർ ക്ളാസുകൾ മൂന്ന് ബാച്ച്

(രാവിലെ 7-10, 10-1, ഉച്ചയ്ക്ക് 2-5)

* ഒരു ബാച്ചിൽ 400 പേർ

ഫീസ് ( കോഴ്സിന് മൊത്തം)

* 40,000 + ജി.എസ്.ടി +2000 കാഷ് ഡിപ്പോസിറ്റ്

* സ്കൂൾ കുട്ടികൾക്ക് 3000+ ജി.എസ്.ടി

* പ്ളസ്ടുക്കാർക്ക് 5000+ജി.എസ്.ടി

* എസ്.സി, എസ്.ടിക്കാർക്ക് റീഇംബേഴ്സ്മെൻറ്

* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 പേർക്ക് ഫീസിളവ്.

പ്രവേശനം:

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.ccek.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അടുത്ത ബാച്ചിലേക്കുള്ള പ്രിലിംസ് കം മെയിൻ പ്രവേശനത്തിനുള്ള അപേക്ഷാ സമയം ജൂലായ് 31 ന് അവസാനിച്ചു. പ്രവേശന പരീക്ഷ തീരുമാനമായിട്ടില്ല. മറ്റ് കോഴ്സുകളുടെ പ്രവേശനം സ്കൂളുകളും കോളേജുകളും തുറന്ന ശേഷം. കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വിഘ്നേശ്വരി ഡയറക്ടർ.