പാലോട്:വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നന്ദിയോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച താന്നിമൂട് -തോട്ടുംപുറം റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3നും കരടിക്കുഴി-ഇളവട്ടം റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 5നും ഇന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് അദ്ധ്യക്ഷത വഹിക്കും.വാമനപുരം ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ,നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉദയകുമാർ,ചെല്ലഞ്ചി പ്രസാദ് മറ്റ് ജനപ്രതിനിധികളും ഉദ്യേഗസ്ഥരും പങ്കെടുക്കും.