vakkathinabimanam

വക്കം: സിവിൽ സർവീസ് പരീക്ഷയിൽ വക്കത്തിന് അഭിമാനമായി മൃദുൽ ദർശൻ. ആദ്യ പരീക്ഷയിൽ തന്നെ 622-ാം റാങ്ക് നേടിയാണ് മൃദുൽ ദർശൻ നേട്ടം കൈവരിച്ചത്. ഇനി ലക്ഷ്യം ഐ.എ.എസാണെന്ന് മൃദുൽ പറഞ്ഞു. ഒക്ടോബറിൽ വരുന്ന പോസ്റ്റിംഗ് നില പരിശോധിച്ച ശേഷം ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷ എഴുതി റാങ്ക് നില മെച്ചപ്പെടുത്തണമോ എന്ന് തീരുമാനിക്കുമെന്ന് മൃദുൽ പറഞ്ഞു.ഒന്നാം ക്ലാസ് നിലയ്ക്കാമുക്ക് ഗവൺമെന്റ് എൽ.പി.എസിൽ നിന്ന് തുടങ്ങി പ്ലസ് ടുവിന് ആലംകോട് ഹയർ സെക്കൻഡറി സ്കൂളിൽ അവസാനിക്കുന്നതാണ് മൃദുലിന്റെ പൊതു വിദ്യാലയങ്ങളിലെ പഠനം.

പിന്നെ തിരുവനന്തപുരം ശ്രീകാര്യം സി.ഇ.ടിയിൽ എൻജിനിയറിംഗ് പഠനം. ഇ.ഇ.ഇയിൽ ബി.ടെക്ക് നേടിയ ശേഷം തിരുവനന്തപുരത്ത് സിവിൽ സർവീസ് പഠനം. കഠിന പ്രയത്നമാണ് റാങ്ക് സമ്മാനിച്ചതെന്ന് മൃദുൽ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ടായി വിരമിച്ച സുദർശന്റെയും പുരവൂർ ഗവൺമെന്റ് യു.പി.എസിലെ ഹെഡ്മിസ്ട്രസ് പ്രീതയുടെയും മൂത്ത മകളാണ് മൃദുൽ. സഹോദരി തരൾ ദർശൻ ബിരുദ വിദ്യാർത്ഥിയാണ്.