കിളിമാനൂർ: നഗരൂറുകാർക്ക് ഓണസമ്മാനമായി ഒരുങ്ങുന്നത് പത്ത് കോടിയുടെ റോഡുകൾ. നഗരൂർ ഗ്രാമപഞ്ചായത്തിലെ കീഴ് പേരൂർ, മാത്തയിൽ, കേശവപുരം, വെള്ളല്ലൂർ, കരിമ്പാലോട് എന്നീ 5 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡുകളിലെ 10 കോടി രൂപയുടെ ആധുനിക റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
തികച്ചും ഗ്രാമ പ്രദേശമായ നഗരൂർ ഗ്രാമപഞ്ചായത്തിലെ ഒരു വലിയ പ്രദേശമാണ് വികസിപ്പിച്ച് എം.സി റോഡുമായി ബന്ധിപ്പിക്കുന്നത്. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആലത്തുകാവ് ഭാഗവുമായും റോഡ് വന്നുചേരുന്നു. തുടർന്ന് കിളിമാനൂർ എം.സി റോഡിലേക്കും ഇടതു തിരിഞ്ഞ് പോങ്ങനാട് വഴി കല്ലമ്പലം ദേശീയ പാതയിലേക്കും കടന്നു പോകുന്നു. 7.50 കി.മീ.റോഡാണ് ഇതിലൂടെ പൂർത്തീകരിക്കപ്പെടുന്നത്.