തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് റഗുലർ (എം.സി.എ റഗുലർ) പ്രവേശന പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷകളുടെ മാർക്കടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.ആഗസ്റ്റ് 31ന് മുൻപ് യോഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുകയുള്ളു. വിശദ വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഫോൺ: 04712560363,64.
എം.ബി.എ, എം.സി.ഐ ഫുൾടൈം കോഴ്സ്
കൊല്ലം : ആയുർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഫുൾ ടൈം എം.ബി.എ, എം.സി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എയ്ക്ക് കെ മാറ്റ്, സി മാറ്റ്, കാറ്റ് പ്രവേശന പരീക്ഷകളുടെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ : 6238316529, 9447046637, 9961112162.
അപേക്ഷ സമർപ്പണം നീട്ടി
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലുള്ള വൈക്കം,ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന് അപേക്ഷകൾ 15 വരെ സമർപ്പിക്കാം. അഭിരുചി പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.