treasury

തിരുവനന്തപുരം: വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറിയിൽ നിന്ന് സീനിയർ അക്കൗണ്ടന്റ് ബിജുലാൽ രണ്ട് കോടി തട്ടിയെടുത്ത സംഭവത്തെ തുടർന്ന് 11 ജീവനക്കാരെ സ്ഥലം മാറ്രിയപ്പോൾ ഇതു കണ്ടുപിടിച്ച അക്കൗണ്ടന്റും സ്ഥലം മാറ്രപ്പെട്ടു. ആദ്യമായി തട്ടിപ്പ് കണ്ടുപിടിച്ച ജൂനിയർ അക്കൗണ്ടന്റ് എസ്.ജെ.രാജ്മോഹനെയാണ് ജില്ലാട്രഷറിയിലേക്ക് സ്ഥലം മാറ്രിയത്. വഞ്ചിയൂരിൽ ട്രഷറിയിൽ ജോലിക്ക് ചേർന്ന് മൂന്നു ദിവസം മാത്രമായ ജൂനിയർ സൂപ്രണ്ടും സ്ഥലംമാറ്രം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും.ഇതോടെ രണ്ടുമാസം മാത്രം വഞ്ചിയൂരിൽ സേവന പരിചയമുള്ള ട്രഷറി ഓഫീസർ ഒഴികെ എല്ലാ ജീവനക്കാരും ഈ ഓഫീസിലെ തുടക്കക്കാരാകും.