1

2


പൂവാർ: മകന്റെ ഒന്നാം പിറന്നാളിന് ഒപ്പമില്ലാത്തതിന്റെ വിഷമം ബാലുവിനുണ്ട്. എങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ താളം തെറ്റാതെ മുന്നോട്ട് നീങ്ങുകയാണ് പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻ‌സ്പെക്ടറായ ബാലു ബി.എസ് ഊറ്ററ. ഇതേത്തുടർന്നാണ് മകന് പിറന്നാൾ ആശംസ നേരാൻ ബാലു കേരളകൗമുദിയോട് സഹായമഭ്യർത്ഥിച്ചത്.

കാഞ്ഞിരംകുളം മാറാമംഗലം ഊറ്ററ ബാലു നിവാസിൽ ബാലു - രേവതി ദമ്പതികളുടെ മകൻ വൈഷ്ണവേന്ദ്രയാണ് പിറന്നാളുകാരൻ. മൂന്ന് മാസമായി പാലക്കാട്ടെ കൊവിഡ് പ്രതിരോധത്തിലുള്ള ബാലു ഒന്നരമാസം വാളയാർ ചെക്ക് പോസ്റ്റിലും ജോലി ചെയ്തു. മകന്റെ ജന്മദിനം വീട്ടുകാരോടൊത്ത് ആഘോഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവധിയെടുക്കാൻ കഴിയാത്തതിനാൽ എല്ലാം ഉള്ളിലൊതുക്കുകയാണ് ബാലു.