ആറ്റിങ്ങൽ: നഗരത്തിലെ റോഡ് വികസനം ഒന്നാം ഘട്ടം ആഗസ്റ്റ് പതിനഞ്ചിനുള്ളിൽ പൂർത്തിയാക്കുമെന്നും പാത വികസനത്തിനെതിരെ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബി. സത്യൻ എം.എൽ.എയും നഗരസഭ ചെയർമാൻ എം. പ്രദീപും പറഞ്ഞു.

ആറ്റിങ്ങൽ നഗരത്തിലെ ദേശീയപാത പൂവമ്പാറ മുതൽ മൂന്ന് മുക്ക് വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതാണ് പദ്ധതി. പൂവമ്പാറ മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഓടയുടെ പണി പൂർത്തിയായി ക്കഴിഞ്ഞു. ഈ ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ് ഫോർമറുകൾ എന്നിവ മാറ്റി സ്ഥാപിച്ചു.

റോഡിന്റെ ഒരു ഭാഗത്തെ ടാറിംഗ് ഇളക്കിമാറ്റി വൈറ്റ് മിക്‌സ് മെക്കാർഡം ഫില്ല് ചെയ്തു വരുകയാണ്. ഇതോടൊപ്പം കിഴക്ക് വശത്തെ നടപ്പാത, ഡിവൈഡർ എന്നിവയും ഒരുക്കി വരികയാണ്.